ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു

ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാമ്പസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ആദിൽ, ഡോ. ഫെമിൽ, അഹ്മദ് റഫീഖ്, മൂസ കെ. ഹസൻ, നസിയ ബുഖാരി തുടങ്ങിയവർ ആശംസകൾ നേർന്നു.
വൈസ് പ്രിൻസിപ്പൽ അശ്റഫ് പി.എം അധ്യക്ഷത വഹിക്കുകയും സി.എം മുഹമ്മദലി മദ്റസയെ പരിചയപ്പെടുത്തി സംസാരിക്കുകയും സൗദ പേരാമ്പ്ര നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
sgdsg