ദോഹ മെട്രോയ്ക്കുള്ള വൈദ്യുത സബ് സ്റ്റേഷൻ നിർമ്മാണം പൂർത്തിയായി
ദോഹ : ദോഹ മെട്രോയ്ക്കായുള്ള ആദ്യ വൈദ്യുത സബ് സ്റ്റേഷന്റെ നിർമ്മാണം റാസ് അബു ഫോണ്ടാസിൽ പൂർത്തിയായി. ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്‌റാമ) പ്രത്യേക വാർത്താക്കുറിപ്പിലാണിക്കാര്യമറിയിച്ചത്.
ദോഹ മെട്രോയുടെ േസ്റ്റഷനുകൾക്കും ഖത്തർ റെയിലിന്റെ ഭാവി പദ്ധതികൾക്കും ആവശ്യമായ വൈദ്യുതി ഇവിടെനിന്നാവും നൽകുകയെന്നും കഹ്‌റാമ വ്യക്തമാക്കി. പതിനാറുമാസംകൊണ്ടാണു പുതിയ സബ് േസ്റ്റഷൻ പൂർത്തിയാക്കിയത്. 17ന് ആണ് നിർമ്മാണജോലികൾ തീർന്നത്. അൽ തുമാമയിലെ സുപ്പർ സബ് േസ്റ്റഷനിൽ നിന്നും റാസ് അബു ഫോണ്ടാസിലെ വൈദ്യുത നിലയത്തിൽ നിന്നും ഈ സബ് േസ്റ്റഷനിലേക്കു വൈദ്യുതിയെത്തിക്കാനാവും. 132, 33 കിലോവാട്ടുകളുടെ രണ്ടു വ്യത്യസ്‌ത വൈദ്യുതവിതരണ ശൃംഖലയാണ് ഈ സബ് േസ്റ്റഷനിലുള്ളത്.
ഇതിൽ 133 കെ.വി വിതരണശൃംഖലയുടെ മേൽനോട്ടം കഹ്‌റാമയ്ക്കും 33 കെ.വിയുടെ മേൽനോട്ടം ഖത്തർ റെയിലിനുമാണ്. ഇതിനുപുറമേ 220, 132, 33 കെ.വിയുടെ ഓരോ സബ് േസ്റ്റഷനുകൾകൂടി നിർമ്മിക്കുമെന്നും കഹ്‌റാമ വ്യക്തമാക്കി. ഒരു ചെറിയ അപകടംപോലുമില്ലാതെയാണു നിർമ്മാണജോലികൾ പൂർത്തിയാക്കിയതെന്നും കഹ്‌റാമ അറിയിച്ചു.

