ഉപരോ­ധം അവസാ­നി­പ്പി­ക്കാൻ യു­.എൻ ഇടപെ­ടൽ ആവശ്യപ്പെ­ട്ട് ഖത്തർ


ദോഹ : ഖത്തറിന് മേൽ സൗദിയും അനുകൂല രാജ്യങ്ങളും ഏർപ്പെടുത്തിയ ഉപരോധം അവസാനിപ്പിക്കാൻ യു.എൻ ഇടപെടൽ ആവശ്യപ്പെട്ട് ഖത്തർ. പ്രശ്നം പരിഹരിക്കാൻ യു.എന്നിന്റെ അടിയന്തിര  ഇടപെടൽ ആവശ്യപ്പെട്ട് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് സന്ദേശം കൈമാറി. അറ്റോർണി ജനറൽ ഡോ.അലി ബിൻ ഫെത്തിയാസ് അൽ മാരി മുഖേനയാണ് അമീർ സന്ദേശം ഗുട്ടെറസിന് നൽകിയത്.

അതിനിടെ അന്റോണിയോ ഗുട്ടെറസുമായും യു.എൻ ജനറൽ അസംബ്ലി പ്രസിഡണ്ട് പീറ്റർ തോംസണുമായും ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനികൂടിക്കാഴ്ച നടത്തി. നിലവിലെ പ്രതിസന്ധി സംബന്ധിച്ചുള്ള വിവരങ്ങളും ഇരുവരും ചർച്ച ചെയ്തു.

യു.എൻ സുരക്ഷാ കൗൺസിലിനുംജനറൽ അസംബ്ലിക്കും യു.എന്നിന്റെ എല്ലാ സംവിധാനങ്ങൾക്കും പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കണ്ടെത്താൻ കഴിയുമെന്നും ഗുട്ടെറസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശൈഖ് മുഹമ്മദ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. രാജ്യത്തിന്റെ എല്ലാ താൽപ്പര്യങ്ങളും കണക്കിലെടുത്ത് നിയമപരമായ പരിഹാരം കാണുന്നതിനുള്ള ശരിയായ സ്ഥലമാണ് യു.എൻ എന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed