കഴക്കൂട്ടത്ത് സർപ്രൈസ് സ്ഥാനാർത്ഥിയായി നടൻ പ്രേംകുമാർ; അനുനയ നീക്കം പാളി സി.പി.എം


ഷീബ വിജയൻ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായി നടൻ പ്രേംകുമാർ മത്സരിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലുമായി നടത്തിയ ചർച്ചയിൽ ഇത് സംബന്ധിച്ച് ധാരണയായതായാണ് വിവരം. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പ്രേംകുമാറിന് പൂർണ്ണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.

അതേസമയം, പാർട്ടിയുമായി അകന്നുനിൽക്കുന്ന പ്രേംകുമാറിനെ അനുനയിപ്പിക്കാനുള്ള സി.പി.എം ശ്രമങ്ങൾ പരാജയപ്പെട്ടു. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പ്രേംകുമാറിന്റെ വീട്ടിലെത്തിയെങ്കിലും കൂടിക്കാഴ്ച സാധ്യമായില്ല. കടകംപള്ളി എത്തിയ സമയത്ത് പ്രേംകുമാർ വീട്ടിലില്ലാതിരുന്നതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണം. കഴക്കൂട്ടം മണ്ഡലത്തിൽ പ്രേംകുമാറിന്റെ വരവ് രാഷ്ട്രീയ പോരാട്ടത്തിന് പുതിയ മുഖം നൽകും.

article-image

dafdfsfdsfr

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed