അറേബ്യൻ വിശ്വമേളക്ക് വർണാഭമായ തുടക്കം
ഷീബ വിജയ൯
ദോഹ: അറേബ്യൻ രാജ്യങ്ങളുടെ ഫുട്ബാൾ പോരാട്ടമായ ഫിഫ അറബ് കപ്പിന് ഖത്തറിൽ വർണാഭമായ തുടക്കം. അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ വെച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ലേസർ ഷോയും വെടിക്കെട്ടുകളും ഉദ്ഘാടനത്തിന് പൊലിമ കൂട്ടി. അറബ് ഐക്യത്തിന്റെ പ്രാധാന്യമുറപ്പാക്കിയും സമ്പന്നമായ അറബ് സംസ്കാരത്തെ പ്രദർശിപ്പിച്ചുമാണ് മേള ആരംഭിച്ചിരിക്കുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പ് വിജയകരമായി സമാപിച്ചതിനു പിന്നാലെയാണ് തുടർച്ചയായി രണ്ടാം തവണയും അറബ് കപ്പിന് ഖത്തർ ആതിഥ്യമരുളുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഫുട്ബാൾ ആരാധകർ ഇതിനകം ഖത്തറിലെത്തിയിട്ടുണ്ട്. ലുസൈൽ ബൊളെവാഡിൽ 16 ടീമുകളുടെയും ആരാധകർക്കായി കൾച്ചറൽ പരിപാടികളും ലൈവ് ഷോകളും അരങ്ങേറും. ഇന്നലെ വൈകീട്ട് നടന്ന ഖത്തർ-ഫലസ്തീൻ ഉദ്ഘാടന മത്സരത്തെ ആരാധകർ ആർപ്പുവിളികളോടെ സ്വീകരിച്ചു.
sdefdfsdfs
