വിദ്യാർത്ഥികൾക്കായി വോയ്‌സ് ഓഫ് ആലപ്പി കരിയർ ഗൈഡൻസ് പരിപാടി സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തിൽ 'ലക്ഷ്യം 2026' കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ കീഴിലുള്ള ദേശീയ തൊഴിൽ - കരിയർ കൗൺസിലിംഗ് വിഭാഗവുമായി സഹകരിച്ചാണ് ഈ സൗജന്യ സെഷൻ ഒരുക്കിയത്. നാൽപ്പത്തി അഞ്ചിലധികം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത പരിപാടിയിൽ പ്രമുഖ കരിയർ കൗൺസിലർ വി. ആർ. രാജേഷ് ക്ലാസിന് നേതൃത്വം നൽകി. വരാനിരിക്കുന്ന പരീക്ഷകൾക്ക് മികച്ച രീതിയിൽ എങ്ങനെ തയ്യാറെടുക്കാം, പഠന സമയം എങ്ങനെ ഫലപ്രദമായി ക്രമീകരിക്കാം, കുട്ടികൾക്ക് മാതാപിതാക്കൾ നൽകേണ്ട പിന്തുണ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം വിശദമായി പ്രതിപാദിച്ചു.
പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ ദൂരീകരിക്കുന്ന സജീവമായ ചോദ്യോത്തര സെഷനും പരിപാടിയുടെ ഭാഗമായി നടന്നു. വോയ്‌സ് ഓഫ് ആലപ്പി തുടർച്ചയായി സംഘടിപ്പിക്കുന്ന മൂന്നാമത്തെ കരിയർ ഗൈഡൻസ് ക്ലാസായിരുന്നു ഇത്. ആദ്യ വർഷം ഡോ. അലക്സാണ്ടർ ജേക്കബ് ഐ.പി.എസും കഴിഞ്ഞ വർഷം കേരള സർക്കാരിന്റെ ദേശീയ തൊഴിൽ വിഭാഗവുമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ഗിരീഷ് കുമാർ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ച പരിപാടിയുടെ രജിസ്ട്രേഷൻ ചുമതലകൾ ദീപക് തണൽ നിർവഹിച്ചു.
fsdfsf


