ശബരിമല വിധി: ഏഴുവർഷത്തിന് ശേഷം പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ


ഷീബ വിജയൻ
ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് 67 ഹർജികൾ പരിശോധിക്കുന്നത്. വിഷയം പരിഗണിക്കാൻ പുതിയ ഒൻപതംഗ ബെഞ്ച് രൂപീകരിക്കാൻ കോടതി ഇന്ന് നിർദ്ദേശം നൽകിയേക്കും. 2019-ൽ രൂപീകരിച്ച ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് ആവശ്യമായി വരുന്നത്.

യുവതീ പ്രവേശനത്തിന് പുറമെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള മതപരമായ വിഷയങ്ങളും ഇതിനൊപ്പം പരിഗണിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോടതി നടപടികൾ സർക്കാരിന് നിർണ്ണായകമാണ്. നിലവിൽ "വിശ്വാസികൾക്കൊപ്പം" എന്ന സുരക്ഷിത നിലപാടിലേക്കാണ് സി.പി.എമ്മും സർക്കാരും നീങ്ങുന്നത്. കോടതി ആവശ്യപ്പെട്ടാൽ മാത്രം നിലപാട് വ്യക്തമാക്കാമെന്നാണ് നിയമമന്ത്രി പി. രാജീവിന്റെ പ്രതികരണം. എന്നാൽ സർക്കാർ സത്യാവാങ്മൂലം തിരുത്തണമെന്ന് ബി.ജെ.പിയും കോൺഗ്രസും ശക്തമായി ആവശ്യപ്പെടുന്നുണ്ട്.

article-image

sfrsweqraqewaa

You might also like

  • NEC

Most Viewed