ആലിന്റെ പേരിൽ പണപ്പിരിവ്; തട്ടിപ്പിനെതിരെ ജാഗ്രതയുമായി കുടുംബം


ഷീബ വിജയൻ
പത്തനംതിട്ട: അവയവദാനത്തിലൂടെ മാതൃകയായ പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവ് നടത്തുന്നതായി പരാതി. അവയവം സ്വീകരിച്ച കുട്ടികളുടെ ചികിത്സയ്ക്കായി പണം വേണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. എന്നാൽ ഇത്തരം പ്രചാരണങ്ങൾ വ്യാജമാണെന്നും ആലിന്റെ പേരിൽ ആർക്കും പണം നൽകരുതെന്നും മുത്തച്ഛൻ റെജി സാമുവൽ അറിയിച്ചു. ശസ്ത്രക്രിയയും അനുബന്ധ കാര്യങ്ങളും സർക്കാർ സൗജന്യമായാണ് ചെയ്യുന്നത്. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും എല്ലാ പിന്തുണയും കുടുംബത്തിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

article-image

asdasadsadsas

You might also like

  • NEC

Most Viewed