ഗസ്സയുടെ കുട്ടികളുടെ ക്ഷേമവും പഠനവും ഉറപ്പാക്കാൻ ഹോപ് ഫോർ ടുമാറോ’ ആരംഭിച്ച് ഖത്തർ


ഷീബ വിജയൻ

ദോഹ I ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികളുടെ പരിചരണവും ക്ഷേമവും പഠനവും ഉറപ്പാക്കാൻ ഖത്തർ. ആഗോള വിദ്യാഭ്യാസ വികസന കൂട്ടായ്മയായ എജുക്കേഷൻ എബോവ് ആൾ ഫൗണ്ടേഷൻ ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റിന്റെ പിന്തുണയോടെ ‘നാളെയുടെ പ്രതീക്ഷ’ എന്ന പേരിൽ ശൈശവകാല വികസന സംരംഭം (ഏർലി ചൈൽഡ്ഹുഡ് ഡെവലപ്മെന്റ് -ഇ.സി.ഡി) ആരംഭിച്ചു. ഇന്റർനാഷനൽ റെസ്ക്യൂ കമ്മിറ്റി, ടീച്ചർ ക്രിയേറ്റിവിറ്റി സെന്റർ, സെസെം വർക്ക്‌ഷോപ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. 2.5 ലക്ഷം കുട്ടികളെയും അഞ്ചു ലക്ഷം പരിചാരകരെയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഇ.സി.ഡി സേവനം പതിനഞ്ച് മാസം നീണ്ടുനിൽക്കുന്ന സംരംഭമാണ്.

നാളേക്കായുള്ള പ്രതീക്ഷ -(ഹോപ് ഫോർ ടുമാറോ)’ എന്ന പദ്ധതിയിലൂടെ അടിയന്തര സഹായം നൽകുക മാത്രമല്ല, ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കുട്ടികൾക്കും കുടുംബങ്ങൾക്കും അന്തസ്സോടെയും പ്രത്യാശയോടെയും മെച്ചപ്പെട്ട ഭാവിയും ജീവിതം പുനർനിർമിക്കാനുള്ള അവസരവും ഇതിലൂടെ ഉറപ്പാക്കുന്നു.

article-image

cxzcxcx

You might also like

  • Straight Forward

Most Viewed