ഒമാനില്‍ വരാന്ത്യ അവധി മൂന്നു ദിവസമാക്കില്ല


ഒമാനില്‍ വരാന്ത്യ അവധി മൂന്നു ദിവസമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തൊഴില്‍ മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിന്‍. പ്രവൃത്തി ദിവസം നാലു ദിവസമാക്കാനും ലക്ഷ്യമിടുന്നില്ലെന്നും മന്ത്രി മജ്‌ലിസ് ശൂറ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്‍ വ്യക്തമാക്കി.സര്‍ക്കാര്‍ പിന്തുണയോടെ രാജ്യത്തെ മിനിമം വേതനം 500 റിയാലാക്കി ഉയര്‍ത്തുകയും തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കുന്നതുവരെ ശമ്പളം നല്‍കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും മന്ത്രി മറുപടി നല്‍കി. മിനിമം വേതനം ഉയര്‍ത്തുന്നതിനുള്ള സാധ്യതയെക്കുറിച്ച് വിവിധ പഠനങ്ങള്‍ നടന്നിട്ടുണ്ട്. പണപ്പെരുപ്പവും മറ്റ് ഘടകങ്ങളും കണക്കിലെടുക്കുന്ന ഒരു പഠനമാണ് നടന്നിട്ടുള്ളത്. ഇത് മന്ത്രിസഭയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. തീരുമാനത്തിനായി കാത്തിരിക്കുകയാന്നും മന്ത്രി പറഞ്ഞു. 

അതേസമയം, ഒമാനില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 86,000ത്തിലധികം പൗരന്മാര്‍ക്ക് പൊതു−സ്വകാര്യ മേഖലകളില്‍ ജോലി ലഭ്യമാക്കിയതായി തൊഴില്‍ മന്ത്രി പറഞ്ഞു. തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്നതിനായി പുതിയ സംവിധാനം കണ്ടെത്തുക, ദേശീയ തൊഴില്‍ നയം രൂപവത്കരിക്കുക തുടങ്ങി നിരവധി തന്ത്രപരമായ പരിപാടികള്‍ വികസിപ്പിക്കുകയാണെന്നും മന്ത്രി ഡോ. മഹദ് ബിന്‍ സെയ്ദ് അല്‍ ബുഐവിന്‍ പറഞ്ഞു.

article-image

4e6e45

You might also like

Most Viewed