സാമ്പത്തിക സഹായം നൽ‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് റോയൽ‍ ഒമാൻ പൊലീസ്


സാമ്പത്തിക സഹായം നൽ‍കി ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ആവശ്യപ്പെട്ട് തട്ടിപ്പ് നടത്തുന്ന സംഘങ്ങൾ‍ക്കതിരെ ജാഗ്രത പാലിക്കണമെന്ന് റോയൽ‍ ഒമാൻ പൊലീസ് അറിയിച്ചു.  ഇത്തരത്തിൽ‍ അക്കൗണ്ട് ആരംഭിക്കാൻ പറയുന്നതിലൂടെ  വ്യക്തിഗത, ബാങ്ക് വിവരങ്ങളാണ് തട്ടിപ്പ് സംഘം ശേഖരിക്കുന്നത്. ഇത്തരം തട്ടിപ്പുകളിൽ‍ വീഴരുതെന്നും നിയമ നടപടികൾ‍ ഒഴിവാക്കുന്നതിന് പൗരന്‍മാരും വിദേശികളും ശ്രദ്ധിക്കണമെന്നും അധികൃതർ‍ ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമങ്ങൾ‍ വഴിയുള്ള തട്ടിപ്പ് രീതികളെ കരുതിയിരിക്കണമെന്നും ഇത്തരം പ്രവർ‍ത്തനങ്ങളെ കുറിച്ച് വിവരം ലഭിക്കുന്നവർ‍ അറിയിക്കണമെന്നും റോയൽ‍ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed