സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകൾ‍ മത്സ്യത്തൊഴിലാളികൾ‍ക്ക് നൽ‍കി സൂര്യ


തന്റെ പുതിയ സിനിമയ്ക്കു വേണ്ടിയിട്ട സെറ്റിലെ വീടുകൾ‍ നശിപ്പിച്ചു കളയാതെ മത്സ്യത്തൊഴിലാളികൾ‍ക്ക് സൗജന്യമായി നൽ‍കി നടൻ സൂര്യ.ബാല സംവിധാനം ചെയ്യുന്ന, കടലിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി കന്യാകുമാരിയിൽ‍ വലിയ ഗ്രാമം തന്നെ നിർ‍മാതാക്കൾ‍ സൃഷ്ടിച്ചിരുന്നു. ഷൂട്ടിങ്ങ് പൂർ‍ത്തിയായാൽ‍ സെറ്റ് പൊളിച്ചു നീക്കുകയാണ് ചെയ്യാറുള്ളത്.

എന്നാൽ‍, വൻ ചിലവിൽ‍ ഒരുക്കിയ വീടുകൾ‍ പൊളിച്ചു കളയാതെ മത്സ്യത്തൊഴിലാളികൾ‍ക്ക് സൗജന്യമായി നൽ‍കാനാണ് തീരുമാനം. താരത്തിന്റെ ഈ തീരുമാനത്തിന് കയ്യടിക്കുകയാണ് ആരാധകർ‍. സോഷ്യൽ‍മീഡിയയിൽ‍ അഭിനന്ദന പ്രവാഹമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed