കാബൂളിലെ സ്‌കൂളിൽ‍ സ്‌ഫോടനം; ആറു മരണം


അഫ്ഗാനിസ്ഥാനിൽ‍ സ്‌ഫോടന പരമ്പരയിൽ‍ ആറുപേർ‍ കൊല്ലപ്പെട്ടതായും പതിനൊന്നു പേർ‍ക്ക് പരിക്കേറ്റതായും അഫ്ഗാൻ പോലീസ് ഉദ്യോഗസ്ഥർ‍ അറിയിച്ചു. പടിഞ്ഞാറൻ‍ കാബൂളിലെ ഒരു ഹൈസ്‌കൂളിലാണ്, ഇന്ന് മൂന്ന് സ്‌ഫോടനങ്ങൾ‍ നടന്നത്. പരിക്കേറ്റവരിൽ‍ ഏഴുപേർ‍ വിദ്യാർ‍ഥികളാണെന്നാണ് വിവരം.

സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്നവരിൽ‍ കൂടുതലും ഷിയാ ഹസാര വിഭാഗത്തിൽ‍പ്പെട്ടവരാണ്. 

അഫ്ഗാനിലെ ഗോത്ര−മതന്യൂനപക്ഷമായ ഇവരെ ഇസ്ലാമിക് സ്റ്റേറ്റ് ഉൾ‍പ്പെടെയുള്ള ഭീകരസംഘങ്ങൾ‍ ഉന്നമിടാറുണ്ട്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും എറ്റെടുത്തിട്ടില്ല.

You might also like

  • Straight Forward

Most Viewed