ഷഹീന്‍ ചുഴലിക്കാറ്റ്: ഒമാനില്‍ വ്യാപക നഷ്ടം,11 മരണം


മസ്കറ്റ്: ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്നുള്ള കനത്ത കാറ്റിലും മഴയിലും ഒമാനിൽ മരണം 11 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രമായി ഏഴുപേരാണ് മഴക്കെടുതിയിൽ മരിച്ചത്. ഞായറാഴ്ച ഒരു കുട്ടി ഉൾപ്പെടെ നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതായി ദേശീയ അടിയന്തരസമിതി അറിയിച്ചു. വിവിധയിടങ്ങളിൽ വൻ നാശനഷ്ടം റിപ്പോർട്ട് ചെയ്തു. മഴ വരുംദിവസങ്ങളിൽ തുടരുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. തിങ്കളാഴ്ച രാവിലെയോടെ ചുഴലിക്കാറ്റ് ദുർബലമായതായി നാഷണൽ സെന്റർ ഓഫ് മെട്രോളജി അറിയിച്ചു.





You might also like

Most Viewed