മയക്കുമരുന്ന് കേസ്; ആര്യനെയും ശ്രേയസ് നായരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും


മുംബൈ: മയക്കുമരുന്ന് കേസിൽ പിടിയിലായ ആര്യൻ ഖാനെ കേസിലെ മറ്റൊരു പ്രതിയായ ശ്രേയസ് നായർക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോയുടെ വാദം. ആര്യന് സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചു നൽകിയത് ശ്രേയസാണെന്നും ഇടപാടുകൾക്ക് വാട്സ്ആപ്പ് ചാറ്റിൽ കോഡ് ഭാഷ ഉപയോഗിച്ചെന്നും എൻസിബി വ്യക്തമാക്കി. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഇടപാടുകളെന്നും ഉന്നത ബന്ധങ്ങളുള്ള ലഹരിമരുന്ന് വിതരണക്കാരനാണ് ശ്രേയസ് നായരെന്നും എന്‍സിബി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ കഴിഞ്ഞദിവസമാണ് ശ്രേയസ് നായരെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഗോവന്‍ മലയാളിയാണെന്നും സൂചനകളുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed