കർഷകരെ കൂട്ടക്കുരുതി ചെയ്ത മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാത്തത് ദൗർഭാഗ്യകരമെന്ന് പ്രിയങ്ക


ലക്നോ: ലഖിംപുർ ഖേരിലെ അതിക്രമ സംഭവങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കർഷകരെ കൂട്ടക്കുരുതി ചെയ്ത മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാത്തത് ദൗർഭാഗ്യകരമെന്നാണ് പ്രിയങ്കയുടെ വിമർശനം. ഇത്രയും ഭയാനകമായ കുറ്റകൃത്യം ചെയ്ത ഒരു വ്യക്തിയെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ നിർദേശം നൽകുക. കർഷകർക്കായി രംഗത്തെത്തിയ ഞങ്ങളെയല്ല അറസ്റ്റ് ചെയ്യേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. 

ലഖിംപുർ സന്ദർശിക്കാൻ മോദിക്ക് സാധിക്കുമോയെന്നും പ്രിയങ്ക ചോദിച്ചു. കർഷകരുടെ ബന്ധുക്കളെ കാണാതെ പ്രദേശത്ത് നിന്ന് മടങ്ങില്ല. കഴിഞ്ഞ 28 മണിക്കൂറായി തന്നെ അനധികൃതമായി തടങ്കലിലാക്കിയിരിക്കുകയാണെന്നും പ്രിയങ്ക ആരോപിക്കുന്നു.

You might also like

Most Viewed