ഒമാനില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ


 

മസ്‌കത്ത്: ഒമാനില്‍ 190 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 166 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,36,377 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,28,255 പേരും രോഗമുക്തരായിട്ടുണ്ട്. 1537 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിലെ കണക്കുകള്‍ പ്രകാരം രോഗമുക്തി നിരക്ക് 94ശതമാനമാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ 25പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 154 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 50പേരുടെ നില ഗുരുതരമാണ്. ഇവര്‍ക്ക് തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സ നല്‍കുന്നു.

You might also like

Most Viewed