മലപ്പുറത്ത് ഇതര സംസ്ഥാന ദന്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം: മന്പാട് ഇതര സംസ്ഥാന ദന്പതികൾ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി. നാട്ടുകാരും പൊലീസും ചേർന്നാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയായിരുന്നു മാതാപിതാക്കൾ പൂട്ടിയിട്ടത്. ദിവസങ്ങളായി കുട്ടികൾക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലന്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷണം നൽകാതെ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് ദന്പതികൾ പുറത്തുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതർ പൂട്ട് തകർത്ത് കയറി പരിശോധിച്ചപ്പോൾ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.