ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും

മസ്കത്ത്: ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടാൻ തീരുമാനിച്ചു. ഫെബ്രുവരി ഒന്ന് വൈകുന്നേരം ആറുമണി വരെ അതിർത്തികൾ അടച്ചിടും. ഒമാന്‍റെ കര അതിർത്തികൾ ഒരാഴ്ച കൂടി അടച്ചിടും. കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള സുപ്രിം കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കോവിഡ് മുൻകരുതൽ നടപടിയുടെ ഭാഗമായി ജനുവരി 18നാണ് ഒമാന്‍റെ കര അതിർത്തികൾ അടച്ചത്.