ഇന്ത്യയിൽ 24 മണിക്കൂറിൽ 13,203 പേർക്ക് കോവിഡ്


ന്യൂഡൽഹി: ഇന്ത്യയിൽ 24 മണിക്കൂറിൽ 13,203 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പുതിയതായി 131 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 1,53,470 ആയി.  ഇതുവരെ 1,06,67,736 പേരാണ് രാജ്യത്താകെ കോവിഡ് പോസിറ്റീവ് ആയത്.

നിലവിൽ 1,84,182 പേർ രോഗം ബാധിച്ച് വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലാണ്. 24 മണിക്കൂറിൽ 13,298 പേർ രോഗമുക്തി നേടി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം 1,03,30,084 ആയി.അതേസമയം രാജ്യത്ത് ഇതുവരെ 16,15,504 പേരാണ് രോഗപ്രതിരോധ വാക്സീൻ സ്വീകരിച്ചത്.

You might also like

Most Viewed