യു.എ.ഇ.യിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾക്ക് രക്ഷിതാക്കളെയും കൊണ്ടുവരാം

ദുബൈ: യു.എ.ഇ.യിൽ പഠിക്കുന്ന വിദേശവിദ്യാർത്ഥികൾക്ക് അവരുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം താമസ വിസാ നിയമത്തിൽ നിർണായകമാറ്റം വരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. സാന്പത്തികഭദ്രതയുള്ള 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കാണ് രക്ഷിതാക്കളെ സ്പോൺസർ ചെയ്യാനും അവരോടൊപ്പം താമസിച്ച് യു.എ.ഇ.യിൽ പഠിക്കാനും അനുമതിയുള്ളത്.