ഒമാനിൽ ഇന്ന് 665 പേർക്ക് കോവിഡ്

മസ്കത്ത്: 1653 പേർക്ക് കൂടി ഒമാനിൽ കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 60240 ആയി. ഇന്ന് 665 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികൾ 78569 ആയി. 1314 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 618 പേർ സ്വദേശികളും 47 പേർ പ്രവാസികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10 പേർ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 412 ആയി ഉയർന്നു.
52 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 522 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 184 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 17917 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.