കേന്ദ്രം മൂന്നാം ഘട്ട ലോക്ഡൗൺ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി


ന്യൂഡൽഹി: ഇളവുകളും നിയന്ത്രണങ്ങളും വിശദമാക്കി കേന്ദ്രം മൂന്നാംഘട്ട ലോക്ക്ഡൗൺ മാർഗനിർദേശം പുറത്തിറക്കി. രാത്രി കർഫ്യൂ പിൻവലിക്കുന്നതടക്കം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾവന്നു. ജിംനേഷ്യങ്ങൾക്കും യോഗ പരിശീലനത്തിനും പുതിയ മാർഗനിർദേശത്തിൽ‌ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ സ്കൂളുകളും മെട്രോ ട്രെയിൻ സർവീസുകളും പ്രവർത്തനം ആരംഭിക്കില്ല. ആഗസ്റ്റ് അവസാനം വരെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാനാണ് തീരുമാനം. വലിയ ആൾക്കൂട്ടങ്ങളും സമ്മേളനങ്ങളും അൺലോക്ക് മൂന്നിലും അനുവദിക്കില്ല. 

സിനിമ തിയേറ്റർ, സ്വിമ്മിംഗ് പൂൾ, പാർക്ക്, ഓഡിറ്റോറിയം തുടങ്ങിയവയെല്ലാം അടഞ്ഞുകിടക്കും. സിനിമ തിയേറ്ററുകൾക്ക് തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. അൻപതു ശതമാനം സീറ്റ് നിബന്ധനയോടെ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് തിയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ആദ്യഘട്ടത്തിൽ 25 ശതമാനം സീറ്റുകളോ ടെയും പിന്നീട് സ്ഥിതിഗതി പരിശോധിച്ചു കൂടുതൽ സീറ്റുകളോടെയും തിയറ്ററുകൾ പ്രവർത്തനം ആരംഭിക്കുന്ന കാര്യം പരിഗണിക്കാം എന്ന് മന്ത്രാലയം പ്രതികരിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed