സൗദിയിൽ നിന്ന് കോവിഡ് പതിയെ പിന്മാറുന്നു

റിയാദ്: സൗദി അറേബ്യയിൽ പുതുതായി രോഗം പടരുന്നവരുടെ എണ്ണത്തിൽ വലിയ കുറവാണ് തുടർച്ചയായി അനുഭവപ്പെടുന്നത്. 1759 പേർക്ക് മാത്രമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം രോഗമുക്തരുടെ എണ്ണവും വനതോതിൽ ഉയരുന്നുണ്ട്. 2945 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്.
27 മരണങ്ങളാണ് പുതുതായി രേഖപ്പെടുത്തിയത്. ആകെ രോഗബാധിതരുടെ എണ്ണം 2,72,590ഉം ആകെ രോഗമുക്തരുടെ എണ്ണം 2,28,569ഉം ആയി. ആകെ മരണ സംഖ്യ 2816 ആണ്. രാജ്യത്തെ രോഗമുക്തിനിരക്ക് 83.9 ശതമാനത്തിലെത്തി. വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 41205 ആയി കുറഞ്ഞു. ഇതിൽ 2063 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.