ഒമാനില്‍ ഡ്രൈവിംഗ് ടെസ്റ്റ് പുനരാരംഭിക്കുന്നു
മസ്‌കത്ത്: ഒമാനില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പുനരാരംഭിക്കുന്നു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച മുഴുവന്‍ നടപടികളും പുനരാരംഭിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
ഗവര്‍ണറേറ്റുകളിലെ ട്രാഫിക് വിഭാഗത്തില്‍ ഇതിനായുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജൂണ്‍ 14 മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കും.

