വികസനം നേരിട്ടറിയാൻ ഒമാൻ സുൽത്താൻ ജനങ്ങളിലേക്ക്; ഒമാനിൽ നിർണായക പര്യടനം തുടങ്ങി
ശാരിക
രാജ്യത്തെ വികസന പദ്ധതികളുടെ പുരോഗതി നേരിട്ട് വിലയിരുത്താനും സാമൂഹിക സേവന മേഖലകൾ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട്
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ വുസ്ത, സൗദത്ത് ശർഖിയ ഗവർണറേറ്റുകളിലെ വിവിധ വിലായത്തുകളിലേക്കുള്ള സന്ദർശനം ആരംഭിച്ചു. പ്രദേശങ്ങളുടെ സാമ്പത്തിക വളർച്ചയും വിനോദസഞ്ചാര സാധ്യതകളും പരമാവധി പ്രയോജനപ്പെടുത്താനുള്ള രാജകീയ കാഴ്ചപ്പാടോടെയാണ് സുൽത്താന്റെ ഈ ഇടപെടൽ.
ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ ആവശ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് നാടിന്റെ സർവതോന്മുഖമായ മുന്നേറ്റം ഉറപ്പാക്കാനും സന്ദർശനം വഴിയൊരുക്കും. പര്യടനത്തിന്റെ ഭാഗമായി സുൽത്താൻ ദുഖം പ്രത്യേക സാമ്പത്തിക മേഖലയും ദുഖം തുറമുഖവും നേരിട്ടെത്തി സന്ദർശിച്ചു. അവിടെ പുതുതായി പൂർത്തിയായ അടിസ്ഥാന സൗകര്യ വികസനങ്ങളും ഭാവി നിക്ഷേപ പദ്ധതികളും അദ്ദേഹം അവലോകനം ചെയ്തു. തുറമുഖത്ത് എത്തിയ സുൽത്താനെ പബ്ലിക് അതോറിറ്റി ഫോർ സ്‌പെഷ്യൽ ഇക്കണോമിക് സോൺസ് ആൻഡ് ഫ്രീ സോൺസ് ചെയർമാനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുൻനിർത്തി, അതിനെ ഒരു ആഗോള സാമ്പത്തിക-ലോജിസ്റ്റിക്‌സ് ഹബ്ബായി ഉയർത്തണമെന്നും സ്വദേശി-വിദേശ നിക്ഷേപങ്ങൾ കൂടുതൽ ആകർഷിക്കണമെന്നും സന്ദർശനവേളയിൽ സുൽത്താൻ നിർദേശം നൽകി.
swdsswa
dsdds

