ഹുർമുസിന് സമീപം കപ്പലിന് നേരെ ആക്രമണം: ഒമാൻ നേവി 27 പേരെ രക്ഷപ്പെടുത്തി; ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു


ശാരിക

മസ്‌കത്ത്: ഒമാനിലെ ഹുർമുസിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ, കപ്പലിലെ 27 ജീവനക്കാരെ റോയൽ നേവി ഓഫ് ഒമാൻ രക്ഷപ്പെടുത്തിയതായി ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു. ഇന്ത്യയിലേക്ക് വരികയായിരുന്ന ആന്റിഗ്വ ആൻഡ് ബാർബുഡ പതാകയേന്തിയ ‘കേപ് ഡാവോ’ എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. മുസന്ദം തീരത്തുനിന്ന് ഏകദേശം 2.5 നോട്ടിക്കൽ മൈൽ അകലെയായിരുന്നു സംഭവം.

കപ്പലിൽ 19 ഇന്ത്യൻ പൗരന്മാരാണ് ഉണ്ടായിരുന്നതെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. ശേഷിക്കുന്ന 18 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് എംബസി വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് കപ്പലിന്റെ എൻജിൻ റൂമിൽ വൻ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ടുകൾ.

മരണപ്പെട്ട ഇന്ത്യൻ പൗരന്റെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും, ജീവനക്കാരുടെ ഏജൻസിയായ ആർ.പി.എസ്.എൽ അധികൃതരുമായി ചേർന്ന് ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിച്ചുവരികയാണെന്നും എംബസി അറിയിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലവും സംഭവവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും പരിശോധിച്ചുവരികയാണെന്ന് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്റർ അധികൃതർ കൂട്ടിച്ചേർത്തു.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed