ആണവ മലിനീകരണം: സുരക്ഷാ മുന്നറിയിപ്പുമായി ഒമാൻ സിവിൽ ഡിഫൻസ്


ശാരിക

മസ്‌കത്ത്: റേഡിയേഷൻ ചോർച്ചയോ ആണവ മലിനീകരണമോ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ പൊതുജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പുറപ്പെടുവിച്ച് ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (CDAA). നാഷണൽ റിസ്‌ക് രജിസ്റ്റർ ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായാണ് പൗരന്മാർക്കും പ്രവാസികൾക്കുമായി അതോറിറ്റി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പങ്കുവെച്ചത്.

അടിയന്തര സാഹചര്യമുണ്ടായാൽ ജനങ്ങൾ സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണമെന്ന് അതോറിറ്റി വ്യക്തമാക്കി. ജനലുകൾ, വാതിലുകൾ, പുറംഭിത്തികൾ എന്നിവയിൽ നിന്ന് അകന്ന് കെട്ടിടത്തിന്റെ മധ്യഭാഗത്തേക്ക് മാറണം. എല്ലാ ജനലുകളും വാതിലുകളും അടയ്ക്കുകയും പുറത്തുനിന്ന് വായു അകത്തേക്ക് എത്തിക്കുന്ന വെന്റിലേഷൻ സംവിധാനങ്ങൾ പൂർണ്ണമായും ഓഫാക്കുകയും വേണം.

റേഡിയേഷൻ സമയത്ത് പുറത്തായിരുന്നവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റി സീൽ ചെയ്ത പ്ലാസ്റ്റിക് ബാഗിലാക്കി സുരക്ഷിതമായി മാറ്റിവെക്കണമെന്നും, തുടർന്ന് ശരീരവും കൈകാലുകളും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണമെന്നും സിവിൽ ഡിഫൻസ് നിർദ്ദേശിക്കുന്നു. തുറന്നുവെച്ചതോ മലിനമാകാൻ സാധ്യതയുള്ളതോ ആയ ഭക്ഷണവും വെള്ളവും കഴിക്കരുത്. അടച്ചുവെച്ച പാത്രങ്ങളിൽ സൂക്ഷിച്ചിട്ടുള്ള ഭക്ഷണവും സുരക്ഷിതമായ കുടിവെള്ളവും മാത്രം ഉപയോഗിക്കണം. അധികാരികളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകൾ ലഭിക്കുന്നത് വരെ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അതോറിറ്റി ഓർമ്മിപ്പിച്ചു.

article-image

jfhjfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed