സൗത്ത് ബാത്തിനയിലെ ഹബ്ത മാർക്കറ്റ് അടച്ചു

മസ്കത്ത് സൗത്ത് ബാത്തിന ഗവർണറേറ്റിലെ കടകളും ഹബ്ത മാർക്കറ്റുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ അടച്ചിടാൻ ഉത്തരവ്. റമസാനോട് അനുബന്ധിച്ചുള്ള പരമ്പരാഗത മാർക്കറ്റുകളാണിവ.
അതേസമയം പെരുന്നാളിന് ഒത്തുചേരലുകൾ ഒഴിവാക്കണമെന്നു റോയൽ ഒമാൻ പോലീസ് അറിയിച്ചു. അകലം പാലിക്കുന്നതടക്കമുള്ള മാർഗ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കും. അനധികൃത ഒത്തുചേരലുകളാണ് രോഗവ്യാപനത്തിനു കാരണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു.