ജലവിതരണം: ഒമാനിൽ കർശന മാനദണ്ഡങ്ങൾ


മസ്‌കത്ത് : ഒമാനിൽ ജലവിതരണ കണക്‌ഷൻ വിച്ഛേദിക്കാനും പുനരാരംഭിക്കാനും ഇനി മുതൽ 30 റിയാൽ നൽകണം. ജലവിതരണ ശൃംഖലയിൽ നിന്നു വെള്ളം വിൽപന നടത്തുകയോ കരാറിലില്ലാത്ത ആവശ്യത്തിന് ഉപയോഗിക്കുകയോ ചെയ്താൽ 200 200 റിയാൽ പിഴ ചുമത്തുമെന്നും ജല അതോറിറ്റി (ദിയാം) ചെയർമാൻ ഡോ.അബ്ദുൽ മാലിക് ബിൻ അബ്ദുല്ല ബിൻ സാഹിർ അൽ ഹിനായ് വ്യക്തമാക്കി. 2 വർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും. 

ജലവിതരണ പൈപ്പ് സ്ഥാപിക്കൽ, ജലസ്രോതസ്സുള്ള ഭൂമി കുഴിക്കൽ തുടങ്ങിയവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. നിയമലംഘിക്കുന്നത് വീട്ടാവശ്യത്തിനായി ഇതു ലംഘിച്ചാൽ 200 റിയാലും മറ്റാവശ്യങ്ങൾക്ക് 500 റിയാലുമാണ് പിഴ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed