ദുബായ് ബസ് അപകടം: നിയമ ലംഘനം നടന്നെന്ന് അഭിഭാഷകൻ
ദുബായ്: മലയാളികളടക്കം 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിന് കാരണമായ അൽ റാഷിദിയ്യ എക്സിറ്റിലെ ഉയരം ക്രമീകരിക്കുന്ന സ്റ്റീൽ തൂണ്‍ അനുചിതമായ സ്ഥലത്താണ് നിർമിച്ചതെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകൻ. ജിസിസി നിയമാവലികളും നിലവാരവും ലംഘിച്ചാണ് ഇത് നിർമിച്ചതെന്നും അടിസ്ഥാന സംവിധാനങ്ങൾ പോലും ഇവിടെയില്ലെന്നും അഭിഭാഷകൻ മുഹമ്മദ് സെയ്ഫ് അൽ തമിമി കോടതിയിൽ വാദിച്ചു.
ജിസിസി നിയമാവലി പ്രകാരം വേഗം മണിക്കൂറിൽ 60 കിലോ മീറ്ററാണെങ്കിൽ മുന്നറിയിപ്പ് ബോര്‍ഡും ഗേറ്റിന്റെ ഉയരവും തമ്മിൽ അകലം 60 മീറ്ററായിരിക്കണം. എന്നാൽ അപകടം നടന്ന സ്ഥല 12 മീറ്റർ വ്യത്യാസം മാത്രമേയുള്ളൂ. കൂടാതെ, ഇത്തരം ബാരിയറുകൾ കോൺക്രീറ്റിൽ നിർമിക്കേണ്ടതും ചലനമുള്ളതുമായിരിക്കണം. മേയ് ആറിന് പെരുന്നാൾ അവധിക്കാലത്താണ് അപകടം നടന്നത്. ഏഴ് മലയാളികളുൾപ്പെടെ 17 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവാണെന്ന് ബസ് ഡ്രൈവർ കുറ്റസമ്മതം

