മുട്ട ഇറക്കുമതി: കർശന നിയന്ത്രണം ഏർപ്പെടുത്തി
റിയാദ് : വിദേശ രാജ്യങ്ങളിൽ നിന്നു മുട്ട ഇറക്കുമതി ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തി. അതോറിറ്റിയിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കേ മുട്ട ഇറക്കുമതി ചെയ്യാനാകൂ എന്ന് സഹകരണ സൊസൈറ്റി പ്രസിഡന്റ് ബന്ദർ അൽഈദ് അറിയിച്ചു. സൗദിയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങളും അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിരിക്കണം.

