പായ്ക്കപ്പൽ ഒമാൻ തീരത്ത് മുങ്ങി; 14 ഇന്ത്യക്കാരെയും സുരക്ഷിതമായി രക്ഷിച്ച് അമേരിക്കൻ-ഇന്ത്യൻ നാവികസേനകൾ


ഷീബ വിജയൻ

മസ്കറ്റ്: ഒമാൻ തീരത്ത് എഞ്ചിൻ തകരാറിനെ തുടർന്ന് മുങ്ങിയ 'എംഎസ്വി വിരാട് 1' എന്ന പായ്ക്കപ്പലിലെ 14 ഇന്ത്യൻ ജീവനക്കാരെയും നാവികസേനകൾ ചേർന്ന് സുരക്ഷിതമായി രക്ഷപ്പെടുത്തി. പായ്ക്കപ്പൽ അപകടത്തിൽപ്പെട്ട വിവരം ഇന്ത്യക്ക് കൈമാറിയ അമേരിക്കൻ നാവികസേനയാണ് രക്ഷാപ്രവർത്തനത്തിൽ നിർണായക പങ്കുവഹിച്ചത്. ശനിയാഴ്ച റാസ് അൽ ഹദ്ദിന് കിഴക്ക് 80 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.

അമേരിക്കൻ നാവികസേനയുടെ പി 8 വിമാനം അപകടത്തിൽപ്പെട്ടവർക്കായി ഉടനടി ലൈഫ് റാഫ്റ്റ് താഴേക്കിട്ടു നൽകുകയും, ജീവനക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. പിന്നാലെ മർച്ചന്റ് വെസൽ ജബൽ അലി 9 എന്ന കപ്പലും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അമേരിക്കൻ നാവികസേന നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ നാവികസേനയും രക്ഷാപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പായ്ക്കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരെയെല്ലാം ലൈഫ് റാഫ്റ്റിലേക്ക് മാറ്റി സുരക്ഷിതരാക്കിയെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

article-image

SAADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed