ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് നിയമങ്ങൾ പരിഷ്കരിച്ചു; പുതിയ വ്യവസ്ഥകൾ 2027 ജനുവരി മുതൽ പ്രാബല്യത്തിൽ


ശാരിക

മസ്‌കത്ത്: ഒമാനിൽ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റ് നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി തൊഴിൽ മന്ത്രാലയം. 2027 ജനുവരി ഒന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. റിക്രൂട്ട്മെന്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമമാക്കുക, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയാണ് പുതിയ ഉത്തരവിന്റെ ലക്ഷ്യം.

തൊഴിൽ മന്ത്രി ഡോ. മഹദ് ബിൻ സഈദ് ബിൻ അലി ബഅ്‌വൈൻ പുറപ്പെടുവിച്ച 390/2026 നമ്പർ തീരുമാനപ്രകാരം, ഏജൻസികൾ 5,000 ഒമാനി റിയാൽ സാമ്പത്തിക ഗാരന്റിയായി കെട്ടിവെക്കണമെന്നും റിക്രൂട്ട്മെന്റ് നടപടികൾ പരമാവധി 45 ദിവസത്തിനകം പൂർത്തിയാക്കണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ സേവനങ്ങൾക്ക് ഏജൻസികൾ തൊഴിലുടമക്ക് രണ്ട് വർഷത്തെ ഗാരന്റി നൽകണം. ലൈസൻസുള്ള സ്ഥാപനങ്ങളുടെ ഉടമസ്ഥരും പങ്കാളികളും നിർബന്ധമായും ഒമാനി പൗരന്മാരായിരിക്കണം. ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും ലൈസൻസ് അനുവദിക്കുക. രണ്ട് വർഷത്തെ ലൈസൻസ് പുതുക്കാനുള്ള ഫീസ് 300 ഒമാനി റിയാലായും നിശ്ചയിച്ചു.

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കർശനമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിലുള്ളത്. റിക്രൂട്ട്മെന്റ് ഏജൻസികൾ തൊഴിലാളികളിൽ നിന്ന് ഒരുവിധ ഫീസും ഈടാക്കാൻ പാടില്ല. ഒമാനിൽ എത്തുന്ന തൊഴിലാളികൾക്ക് അനുയോജ്യമായ താമസസൗകര്യവും സുരക്ഷിതത്വവും ഏജൻസി ഉറപ്പാക്കണം. തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകൃത കരാർ ഫോമുകൾ മാത്രമേ റിക്രൂട്ട്മെന്റിനായി ഉപയോഗിക്കാവൂ. കൃത്യമായ ശമ്പളവും ജോലിയുടെ സ്വഭാവവും വ്യക്തമാക്കുന്ന ഔദ്യോഗിക ഓഫർ ലെറ്റർ തൊഴിലാളിക്ക് മുൻകൂട്ടി നൽകിയിരിക്കണം. നിയമ ലംഘനം നടത്തുന്ന ഏജൻസികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

article-image

്ിു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed