മനുഷ്യക്കടത്ത് തടയാൻ കർശന നടപടികളുമായി ഒമാൻ; അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി പുതിയ നിയമങ്ങൾ


ശാരിക

മസ്കത്ത്: മനുഷ്യക്കടത്ത് തടയുന്നതിനായി ഒമാൻ നടപ്പിലാക്കുന്ന കർശന നടപടികൾ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നു. ഇരകളുടെ സംരക്ഷണം, നിയമ നിർവഹണം, പൊതുജന ബോധവത്കരണം എന്നിവ ശക്തമാക്കിയ ഒമാൻ, 2026-ലെ മനുഷ്യക്കടത്ത് വിരുദ്ധ റിപ്പോർട്ടിൽ ഇരകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കുറ്റകൃത്യങ്ങൾ തടയുന്നതിലും മേഖലയിൽ രണ്ടാം നിരയിലാണ് ഇടംപിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം കൂടുതൽ ശക്തമായ പുതിയ മനുഷ്യക്കടത്ത് വിരുദ്ധ നിയമം രാജ്യത്ത് പ്രാബല്യത്തിൽ വരുത്തിയിരുന്നു. ഇത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ കടുപ്പിക്കുകയും, വിവിധ തരത്തിലുള്ള ചൂഷണങ്ങളെ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും ഇരകളുടെ അവകാശങ്ങൾ പൂർണ്ണമായി ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ പുതിയ നിയമം. മനുഷ്യക്കടത്തിന് ഇരയാകുന്നവർക്ക് ആവശ്യമായ താമസം, ഭക്ഷണം, സൗജന്യ ചികിത്സ, നിയമസഹായം, കൗൺസലിങ്, സാമ്പത്തിക സഹായം എന്നിവ സർക്കാരിന്റെ നേതൃത്വത്തിൽ നൽകിവരുന്നുണ്ട്. കൂടാതെ, ഇരകളാകുന്ന വിദേശികൾക്ക് രാജ്യത്ത് നിയമപരമായി തങ്ങാനും ജോലി ചെയ്യാനുമുള്ള ബദൽ സൗകര്യങ്ങളും ഒമാൻ ഒരുക്കിയിട്ടുണ്ട്.

റോയൽ ഒമാൻ പോലീസിലെയും പബ്ലിക് പ്രോസിക്യൂഷനിലെയും പ്രത്യേക വിഭാഗങ്ങളാണ് ഇത്തരം കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലനങ്ങൾ നൽകുന്നതിനൊപ്പം മറ്റ് വിദേശ രാജ്യങ്ങളുമായുള്ള വിവരശേഖരണവും കൂട്ടായ്മയും ശക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിലും വിവിധ മേഖലകളിലെ തൊഴിലാളികൾക്കിടയിലും വിപുലമായ ബോധവത്കരണ പരിപാടികളാണ് നടത്തിവരുന്നത്. പരാതികൾ സമർപ്പിക്കുന്നതിനായി പ്രത്യേക ഹോട്ട്‌ലൈൻ നമ്പറുകളെക്കുറിച്ചുള്ള അവബോധവും നൽകുന്നുണ്ട്.

ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് 2025 ഒക്ടോബറിൽ തൊഴിൽ മന്ത്രാലയം പുതിയ ചട്ടങ്ങളും പുറപ്പെടുവിച്ചിരുന്നു. തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളുമായി ഉഭയകക്ഷി കരാറുകൾ കൂടുതൽ ശക്തിപ്പെടുത്തിയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുമാണ് ഒമാൻ ഈ രംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തുന്നത്.

article-image

sdfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed