മലയാളി യുവാവിനെ മസ്ക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
മസ്്ക്കറ്റ് : മലയാളി യുവാവിനെ ബർക്കയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറന്പ് തൈത്തോടത്ത് വീട്ടിൽ അഹമ്മദിെൻറ മകൻ നിയാസ് (36) ആണ് മരിച്ചത്. ട്രാവൽ ഏജൻസി ജീവനക്കാരനായിരുന്നു. രാവിലെ താമസിക്കുന്നഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
ബർക്കയിലുണ്ടായിരുന്ന ഭാര്യ ആയിഷ രണ്ടാഴ്ച മുന്പാണ് പ്രസവത്തിനായി നാട്ടിലേക്ക് പോയത്. ഭാര്യ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിയുന്നത്. പിതാവ് അഹമ്മദ് ദുബൈയിലാണ്.

