ദുബൈയിൽ വീട് വാങ്ങുന്നവരിൽ കൂടുതലും ഇന്ത്യക്കാർ
ദുബൈ : ദുബൈയിൽ വീട് വാങ്ങുന്നവരിൽ ഏറെയും പ്രവാസി ഇന്ത്യക്കാരെന്ന് ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ റിപ്പോർട്ട്. 2013 മുതൽ 2017 വരെയുള്ള അഞ്ചു വർഷത്തിനിടെ 8400 കോടി ദിർഹമാണ് ഇന്ത്യക്കാർ ദുബൈയിലെ റിയൽ എേസ്റ്ററ്റിൽ നിക്ഷേപിച്ചിരിക്കുന്നത്. പ്രവാസി ഇന്ത്യക്കാരാണ് ദുബൈ റിയഷ എേസ്റ്ററ്റിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരെന്ന് ദുബൈ ലാൻഡ് ഡിപ്പാർട്ടമെന്റ് മേധാവി സുൽത്താൻ ബുട്ടി ബിൻ മേജറിൻ വ്യക്തമാക്കി.
കഴിഞ്ഞ വർഷം മാത്രം 1600 കോടി ദിർഹത്തിന്റെ നിക്ഷേപമാണ് ഇന്ത്യൻ പ്രവാസികൾ നടത്തിയത്. ഏപ്രിൽ ഒന്പത് മുതൽ പതിനൊന്ന് വരെ നടക്കുന്ന ദുബൈ പ്രോപ്പർട്ടി ഫെസ്റ്റിവൽ ഇന്ത്യയിൽ നിന്ന് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിക്ഷേപം മാത്രമല്ല ശോഭ ഡെവലപ്പേഴ്സ്, ഡാന്യൂബ് പ്രോപ്പർട്ടീസ്, ജമിനി പ്രോപ്പർട്ടി ഡെവലപ്പേഴ്സ്, ഇൻഡിഗോ പ്രോപ്പർട്ടീസ്, റോക്കി റിയൽ എേസ്റ്ററ്റ് തുടങ്ങി രാജ്യത്തെ പല പ്രമുഖ റിയൽഎേസ്റ്ററ്റ് കന്പനികളും ഇന്ത്യക്കാരുടേതാണ്.
ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള നയതന്ത്ര− വ്യാപാരബന്ധം കൂടുതൽ ശക്തി പ്രാപിക്കുന്നതിനാൽ ഇരു രാജ്യങ്ങളിലും റിയൽ എേസ്റ്ററ്റ് മേഖലയിലും സഹകരണം വർദ്ധിക്കുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ ഇന്ത്യ പ്രോപ്പർട്ടി ഷോയും, മുംബൈയിൽ ദുബൈ പ്രോപ്പർട്ടി ഷോയും എല്ലാ വർഷവും നടക്കുന്നുണ്ട്.

