മസ്ക്കറ്റ് പുസ്തക മേള : മൂന്ന് ദിവസത്തിനിടെ സന്ദർശിച്ചത് പതിനായിരങ്ങൾ
മസ്ക്കറ്റ് : മസ്ക്കറ്റ് രാജ്യാന്തര പുസ്തക മേള മൂന്നു ദിവസത്തിനിടെ സന്ദർശിച്ചതു പതിനായിരങ്ങൾ. ഒമാൻ കൺവെൻഷൻ ആന്റ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന പ്രദർശനം അടുത്ത മൂന്നു വരെ തുടരും. മേഖലയിലെ തന്നെ മികച്ച പുസ്തക മേളകളിൽ ഒന്നായി മസ്ക്കറ്റ് രാജ്യാന്തര പുസ്തക മേള മാറിയെന്ന് മന്ത്രി ഡോ. അബ്ദുൽ മുനീം ബിൻ മൻസൂർ അൽ ഹസനി പറഞ്ഞു.
28 രാഷ്ട്രങ്ങളിൽ നിന്നുള്ള പുസ്തകങ്ങളാണ് മേളയിൽ പുസ്തക പ്രേമികളെ കാത്തിരിക്കുന്നത്. 783 പ്രസാധകരുടെ 500,000 പുസ്തകങ്ങൾ ഇത്തവണ ലഭ്യമാക്കിയിട്ടുണ്ടെന്നും ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് പ്രദർശനം. പ്രദർശനത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികളും അരങ്ങേറും. മേളയിലേക്ക് സൗജന്യ ബസ് സർവ്വീസും അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ബുർജ് അൽ സഹ്വ ബസ് േസ്റ്റഷനിൽ നിന്ന് ഇടവിട്ട് 30 മിനുട്ടുകളിൽ പ്രദർശന സ്ഥലത്തേക്ക് സർവ്വീസുകളുണ്ട്. രാവിലെ 9.30 മുതൽ രാത്രി 10.30 വരെയാണ് പ്രത്യേക സർവ്വീസ്.

