പൊ­തു­ഗതാ­ഗത സേ­വനത്തിന് ദു­ബൈ­യിൽ പ്രചാ­രമേ­റു­ന്നു­


ദു­ബൈ : പൊതുഗതാഗത സേവനത്തിനു ദുബൈയിൽ പ്രചാരമേറുന്നു. കഴിഞ്ഞവർഷം യാത്ര ചെയ്തത് 55.17 കോടി യാത്രക്കാർ‍. 2016ൽ 54.36 കോടി യാത്രക്കാരായിരുന്നു. മെട്രോ, ട്രാം, ബസ്, ജലഗതാഗതം, ടാക്സി എന്നിവയിലൂടെയാണ് ഇത്രയും പേർ യാത്ര ചെയ്തത്. ദിവസേന 15.11 ലക്ഷം യാത്രക്കാർ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. 

പൊതുഗതാഗത സേവനത്തിൽ ജനപ്രീതിയിൽ മുന്നിൽ ദുബൈ മെട്രോ തന്നെ. 55.17 കോടി യാത്രക്കാരിൽ 36 ശതമാനം പേരും സഞ്ചരിച്ചത് ദുബൈ  മെട്രോയിലാണ്. 32 ശതമാനം യാത്രക്കാരുമായി ടാക്സി സേവനമാണ് രണ്ടാം സ്ഥാനത്ത്. ബസ് സേവനം ഉപയോഗിച്ചത് 28 ശതമാനം. മാർച്ചിലാണ് ഏറ്റവും കൂടുതൽ ആളുകൾ (4.9 കോടി) പൊതുഗതാഗതം ഉപയോഗപ്പെടുത്തിയത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed