"പിണറായിയോട് അനുകമ്പ വേണ്ട; മാസപ്പടിക്കേസിൽ സർക്കാരിനെതിരെ തുറന്നടിച്ച് മാത്യു കുഴൽനാടൻ
ഷീബ വിജയൻ
മാസപ്പടിക്കേസിലെ സർക്കാരിനെതിരായ തന്റെ നിലപാട് പൊതുവേദിയിൽ ന്യായീകരിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തി. പിണറായിയോട് അനുകമ്പ തോന്നുന്നത് കാണുമ്പോൾ പ്രയാസമുണ്ടെന്നും വിട്ടുവീഴ്ച ചെയ്താൽ സിപിഎം തലയിൽ കയറി നിരങ്ങുമെന്ന് കെ സുധാകരൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും മൂവാറ്റുപുഴയിലെ കോൺഗ്രസ് വേദിയിൽ മാത്യു കുഴൽനാടൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിക്കെതിരെ ബലാത്സംഗ കേസെടുത്ത് സിബിഐക്ക് എറിഞ്ഞുകൊടുത്തയാളാണ് പിണറായിയെന്നും കോൺഗ്രസിന്റെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള പോരാട്ടമാണ് തങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ ആരോടും പ്രതികാര ബുദ്ധിയോടെ പെരുമാറുന്ന ആളല്ലെന്നും അനീതികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മാത്യു കുഴൽനാടന് പൂർണ്ണ പിന്തുണയുമായി കെ സുധാകരൻ രംഗത്ത് എത്തിയിരുന്നു. മാത്യു കുഴൽനാടനെ രാഷ്ട്രീയത്തിൽ വളരെ വ്യക്തതയുള്ള ഒരാളാണെന്ന് വിശേഷിപ്പിച്ച സുധാകരൻ, അദ്ദേഹത്തെ ഒറ്റപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും സംരക്ഷിക്കാനുണ്ടെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സിഎംആർഎൽ- എക്സാലോജിക് വിഷയത്തിലും കോൺഗ്രസ് നേതാക്കൾ കടുത്ത നിലപാടുകളാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
hjkjjkjkjk

