ചെന്നൈയിൽ മേഘവിസ്ഫോടനത്തിന് സമാനമായ കനത്ത മഴ; വിമാന സർവീസുകൾ തടസ്സപ്പെട്ടു
ഷീബ വിജയൻ
വടക്കൻ തമിഴ്നാട്, ആന്ധ്രാ തീരങ്ങളിലെ അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. തുലാവർഷം ആരംഭിച്ചതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഇടിമിന്നലോടു കൂടിയ തീവ്രമഴയാണ് ലഭിക്കുന്നത്. ചെന്നൈയുടെ വടക്കൻ മേഖലകളിൽ മേഘ വിസ്ഫോടനത്തിന് സമാനമായ മഴയാണ് പെയ്തതെന്ന് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. പാരീസിൽ 17.5 സെന്റീമീറ്ററും കാർഗിൽ നഗർ, തിരുവൊറ്റിയൂർ എന്നിവിടങ്ങളിൽ 12 സെന്റീമീറ്റർ വീതവും മഴ മണിക്കൂറുകൾക്കുള്ളിൽ രേഖപ്പെടുത്തി.
ഒക്ടോബർ 23 വരെ തമിഴ്നാട്ടിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതത്തിന് പുറമേ ചെന്നൈ വിമാനത്താവളത്തിലെ സർവീസുകളെയും മോശം കാലാവസ്ഥ സാരമായി ബാധിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോയമ്പത്തൂരിലേക്കും ഇൻഡിഗോ വിമാനം തിരുച്ചിറപ്പള്ളിയിലേക്കും തിരിച്ചുവിട്ടു. കൂടാതെ മുംബൈ, ഡൽഹി, കൊൽക്കത്ത, ബാംഗ്ലൂർ, ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള പന്ത്രണ്ടോളം വിമാന സർവീസുകൾ ഒരു മണിക്കൂറിലധികം വൈകിയാണ് സർവീസ് നടത്തിയത്.
dddsdsdsds

