മധു­വി­ന്റെ­ സഹോ­ദരി­ക്ക് ജോ­ലി­ നൽ­കു­ന്നത് പരി­ഗണി­ക്കും: മന്ത്രി­


അഗളി (പാലക്കാട്): അട്ടപ്പാടിയിൽ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ സഹോദരിക്കു സർക്കാർ ജോലി നൽകുന്നതു പരിഗണിക്കുമെന്നു പട്ടികവിഭാഗ ക്ഷേമ മന്ത്രി എ.കെ. ബാലൻ. മധുവിന്റെ മാതാവിനു സർക്കാർവക ധനസഹായം കൈമാറാനെത്തിയതായിരുന്നു മന്ത്രി. ആദിവാസി എന്നു കേട്ടാൽ വിറളിപിടിക്കുന്ന ഉദ്യോഗസ്ഥരും മറ്റു ചിലരും ഉണ്ടെന്നു മന്ത്രി പറഞ്ഞു. 

വനമെന്നാൽ അതിൽ ആദിവാസികളും ഉൾപ്പെടും. ഈ കേസിൽ വനം വകുപ്പുമായി ബന്ധപ്പെട്ട ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടിയെടുക്കാൻ മടിക്കില്ല. ആദിവാസി ക്ഷേമ പ്രവർത്തന ങ്ങളെക്കുറിച്ചു തന്നെ ആരും പഠിപ്പിക്കേണ്ട. സംഭവത്തിൽ 16 പ്രതികളെയും 48 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു പോലീസ് മാതൃക കാട്ടിയെന്നു ബാലൻ ചൂണ്ടിക്കാട്ടി. മുഖം നോക്കാതെ നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിരുന്നു. മുഖ്യമന്ത്രി പല പ്രാവശ്യം നേരിട്ട് ഇടപെട്ടു. 90 ദിവസത്തിനുളളിൽ കുറ്റപത്രം സമർപ്പിക്കും. പ്രത്യേക പ്രോസിക്യൂട്ടറെ നിയോഗിക്കും. 

മുക്കാലിയിൽ നിന്ന് ചിണ്ടക്കിയിലേക്കുള്ള റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു നിലവിലുള്ള കേസ് അവസാനിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഊരിലെ സമൂഹ അടുക്കളകൾ സജീവമാക്കാൻ ഇന്നു തന്നെ കലക്ടർ യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. കലക്ടർ ഡോ. പി. സുരേഷ് ബാബു, ഒറ്റപ്പാലം സബ് കലക്ടർ ജെറോമിക് ജോർജ് തുടങ്ങിയവരും മണ്ണാർക്കാട് ഡിഎഫ്ഒയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed