മൊബൈൽ ഫോൺ റീചാർജ് തർക്കത്തിന് ദാരുണാന്ത്യം; കേരള കോൺഗ്രസ് നേതാവിന്റെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ


ഷീബ വിജയൻ


ഫോൺ റീചാർജ് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് കേരള കോൺഗ്രസ് (സ്‌കറിയ) നേതാവ് കോരാണി സനിലിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ മകൻ ബാലഗോപാലിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുൻപ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞ് സനലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരണപ്പെടുകയായിരുന്നു. താമസസ്ഥലത്തുണ്ടായ വീഴ്ചയാണ് മരണകാരണമെന്ന് പറഞ്ഞിരുന്നെങ്കിലും, സംഭവത്തിലെ ദുരൂഹത ചൂണ്ടിക്കാട്ടി ഹോട്ടൽ അസോസിയേഷൻ പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്.

സ്‌പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും പോസ്റ്റ്‌മോർട്ടത്തിലും സനലിന് മർദനമേറ്റിരുന്നു എന്ന് വ്യക്തമായി. തലയുടെ വശത്ത് ഗുരുതരമായി പരിക്കേൽക്കുകയും അഞ്ച് വാരിയെല്ലുകൾ പൊട്ടുകയും കഴുത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ മകൻ ബാലഗോപാലായിരുന്നു ഒപ്പം നിന്നിരുന്നത്. സനിൽ മരിച്ച വിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് ആശുപത്രിയിലെത്തി ബാലഗോപാലിനെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെ താമസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

article-image

jkjkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed