മകളെ പീഡിപ്പിച്ചു; എളമക്കരയിൽ രണ്ടാം ഭർത്താവിനെ കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളി ഭാര്യ
ഷീബ വിജയൻ
എളമക്കര റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡിഷ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. മരിച്ച 32 കാരനെ ഇയാളുടെ ഭാര്യയും പതിനാറുകാരിയായ മകളും ചേർന്ന് കൊലപ്പെടുത്തി റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് എളമക്കര ഭാഗത്ത് റെയിൽവേ ട്രാക്കിൽ മൃതദേഹം ഉണ്ടെന്ന വിവരം ട്രെയിൻ ലോക്കോ പൈലറ്റ് പൊലീസിനെ അറിയിക്കുന്നത്.
മൃതദേഹത്തിനൊപ്പം മദ്യക്കുപ്പിയും ഗ്ലാസും കണ്ടതിനാൽ ആദ്യം സ്വാഭാവിക മരണമോ ആത്മഹത്യയോ ആകാം എന്നാണ് കരുതിയതെങ്കിലും, പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ആദ്യ ഭർത്താവിനെ ഒഴിവാക്കി എട്ടു വയസ് പ്രായം കുറവുള്ള യുവാവുമായി ഒഡിഷയിൽ നിന്ന് നാടുവിട്ട് കേരളത്തിൽ എത്തിയതായിരുന്നു യുവതി. എന്നാൽ തന്റെ മകളെ ഈ യുവാവ് ലൈംഗികമായി പീഡിപ്പിച്ചതോടെ മാനസികമായി തകർന്ന അമ്മയും മകളും ചേർന്ന്, മദ്യപിച്ചു കിടന്ന ഭർത്താവിനെ കഴുത്തിലും നെഞ്ചിലും ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടിടുകയും ചെയ്തു. ഒഡിഷയിലേക്ക് കടക്കാൻ ശ്രമിക്കവെ റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പൊലീസ് ഇരുവരെയും പിടികൂടിയത്.
asadsdsaads

