പോർവിമാനമായ എഫ്-16 പറത്തി ലോകം കീഴടക്കി യു.എ.ഇയുടെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് മേജർ മറിയം അൽ മൻസൂരി
ഷീബ വിജയൻ
പോർവിമാനങ്ങളുടെ കോക്ക്പിറ്റുകൾ പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന പരമ്പരാഗത ധാരണകളെ തകർത്തെറിഞ്ഞ യു.എ.ഇയുടെ പ്രിയപ്പെട്ട പോരാളിയാണ് മേജർ മറിയം അൽ മൻസൂരി. ലോകത്തെ വിറപ്പിക്കുന്ന എഫ്-16 പോർവിമാനം പറത്തി അറബ് ലോകത്തിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റായി മാറിയ അവർ അബുദാബിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. വ്യോമസേനയിൽ വനിതകൾക്ക് പ്രവേശനമില്ലാതിരുന്ന കാലത്ത് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി സേനയുടെ ഓഫീസ് ജോലികളിൽ പ്രവേശിച്ചെങ്കിലും ആകാശത്തെക്കുറിച്ചുള്ള സ്വപ്നം അവർ കൈവിട്ടില്ല. പിന്നീട് യു.എ.ഇ നേതൃത്വം വ്യോമസേനയിലേക്ക് വനിതകൾക്ക് പ്രവേശനം അനുവദിച്ചപ്പോൾ ആദ്യ ബാച്ചിൽ തന്നെ പ്രവേശനം നേടിയ മേജർ മറിയം, കഠിനപരിശീലനത്തിനൊടുവിൽ 2010-ൽ വ്യോമസേനയിൽ കമീഷൻ ചെയ്യപ്പെട്ടു.
2014-ൽ ഭീകരവാദത്തിനെതിരെയുള്ള അന്താരാഷ്ട്ര സഖ്യസേനയുടെ വ്യോമാക്രമണ ദൗത്യത്തിൽ യു.എ.ഇ വ്യോമസേനാ സംഘത്തെ നയിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ അവർ, 'പ്രൈഡ് ഓഫ് ദി യു.എ.ഇ' പുരസ്കാരവും ഏഷ്യ സൊസൈറ്റിയുടെ 'ഗെയിം ചേഞ്ചർ' ആഗോള പുരസ്കാരവും സ്വന്തമാക്കി വരുംതലമുറകൾക്ക് വലിയൊരു പ്രചോദനമായി മാറിക്കഴിഞ്ഞു.
ewerwew

