മസ്‌ക്കറ്റിൽ കൂ­ടു­തൽ പെ­യ്ഡ് പാ­ർ­ക്കിംഗ് സ്ഥലങ്ങൾ അനു­വദി­ക്കു­ന്നു­


മസ്‌ക്കറ്റ് : നഗരത്തിൽ കൂടുതൽ ഭാഗങ്ങൾ പെയ്ഡ് പാർക്കിംഗ് സോണുകളാക്കി മാറ്റാൻ നഗരസഭ. വരുമാന വർദ്ധനവും അലക്ഷ്യമായുള്ള കാർ പാർക്കിംഗ് ഒഴിവാക്കലുമാണ് അധികൃതർ ലക്ഷ്യം വയ്ക്കുന്നത്. നഗരത്തിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റൂവി−സി.ബി.ഡി, അൽ ഖുവൈർ, ഖുറം എന്നിവിടങ്ങളിലാണ് കൂടുതൽ പെയ്ഡ് പാർക്കിംഗ് സ്ഥാപിക്കുകയെന്ന് നഗരസഭ വ്യക്തമാക്കി. 

എന്നാൽ, പ്രദേശങ്ങളിലെ താമസക്കാർക്കും ഓഫീസ് ജീവനക്കാർക്കും വ്യവസായ സ്ഥാപനങ്ങൾക്കും ഇതു തിരിച്ചടിയാകും. മാസത്തിൽ വലിയ തുക പാർക്കിംഗിന് മാത്രമായി ചെ ലവഴിക്കേണ്ടിവരും. 

ജനങ്ങൾ താമസിക്കുന്ന കെട്ടിടങ്ങളുടെ സമീപ പ്രദേശം പാർക്കിംഗ് സോണുകൾ ഉൾപ്പെടെ പെയ്ഡ് പാർക്കിംഗുകളായി മാറുന്നത് താമസക്കാരെ സാരമായി ബാധിക്കും. ഷോപ്പിംങ് കേന്ദ്രങ്ങൾക്ക് സമീപത്തെ പൊതു പാർക്കിംഗുകൾ പെയ്ഡ് പാർക്കിംഗാക്കുന്നത് ഉപഭോക്താക്കളെ അകറ്റുന്നതിന് കാരണമാകും.  ഓഫിസുകൾക്ക് സമീപത്തെ പാർക്കിംഗ് ഏരിയകൾ പെയ്ഡ് ആക്കി മാറ്റുന്നത് ജീവനക്കാരെയും വലയ്ക്കും. കഴിഞ്ഞ വർഷമാണ് പാർക്കിംഗ് നിരക്ക് നഗരസഭ വർദ്ധിപ്പിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed