യു­.എ.ഇയിൽ ത്രി­മാ­ന തി­രി­ച്ചറി­യൽ കാ­ർ‍­ഡ് വരു­ന്നു­


അബുദാബി : യു.എ.ഇയിൽ ഇനി തിരിച്ചറിയൽ കാർഡും ത്രീഡിയിൽ കാണാം. എമിറേറ്റ്‌സ് ഇന്നൊവേഷൻ മാസാചരണത്തിന്റെ ഭാഗമായി ഐഡന്റിറ്റി ആൻഡ് സിറ്റിസൺ വകുപ്പാണ് (ഐ.സി.എ.) പുതിയ ത്രീഡി തിരിച്ചറിയൽ കാർഡും ഫേസ് പ്രിന്റ് സംവിധാനവും അവതരിപ്പിക്കുന്നത്.

ഈ മാസം 28 വരെ ദുബൈമിർദിഫ് സിറ്റി സെന്ററിൽ നടക്കുന്ന ഇന്നൊവേഷൻ പ്രദർശനത്തോടനുബന്ധിച്ചാണ് ഇത്. ഐ.സി.എ. ഉപഭോക്താക്കൾക്കായി മൊബൈൽ ആപ്പ് വഴിയാണ് സംവിധാനം ലഭ്യമാക്കുന്നത്. ബയോമെട്രിക് സാങ്കേതി കവിദ്യയിലൂടെയുള്ള തിരിച്ചറിയൽ സംവിധാനം ഓൺലൈൻ ആയി ആളുകളിലേക്ക് എ ത്തിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed