സ്വകാ­ര്യ മേ­ഖലയിൽ സ്വദേ­ശി­വൽ­ക്കരണത്തി­ന്റെ­ തോത് കു­വൈ­ത്ത് വർ­ദ്ധി­പ്പി­ക്കു­ന്നു­


കുവൈത്ത് സിറ്റി :  സ്വകാര്യ മേഖലയിൽ സ്വദേശികൾക്കുള്ള തൊഴിൽ സംവരണം 15 – 25 % വരെയായി വർദ്ധിപ്പിക്കും. പൊതുമേഖലയിൽ സ്വദേശി സാന്നിധ്യം 70 ശതമാനത്തിൽനിന്ന് 90 ശതമാനമായി ഉയർത്താനും നടപടി സ്വീകരിക്കും. പൊതുമേഖലയിലേക്ക് കൂടുതൽ സ്വദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും സ്വകാര്യമേഖലയിൽ സ്വദേശി പ്രാതിനിധ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണു സിവിൽ സർവ്വീസ് കമ്മിഷൻ ഇത്തരം നടപടി സ്വീകരിക്കുന്നത്.  

ഇതിനകം നടപ്പാക്കിയ പദ്ധതികൾ അവലോകനം ചെയ്‌തും പുതുതായി തൊഴിലവസരങ്ങൾ നൽകിയും ലക്ഷ്യം പൂർത്തീകരിക്കാനാണ് നടപടികൾ സ്വീകരിക്കുന്നത്. പൊതുമേഖലയിൽ പറ്റാവുന്ന തസ്തികകളിലെല്ലാം സ്വദേശികൾക്ക് അവസരം നൽകുക എന്നതാകും നയം. സ്വകാര്യമേഖലയിൽ തൊഴിലിന്റെ സ്വഭാവം അനുസരിച്ച് 15– 25 % വരെ സ്വദേശികൾക്ക് നീക്കിവയ്ക്കാൻ വ്യവസ്ഥയുണ്ടാക്കും. നിലവിൽ വിവിധ സ്ഥാപനങ്ങളിൽ വ്യത്യസ്‌ത നിരക്കിൽ സ്വദേശികൾക്കു തൊഴിൽ സംവരണമുണ്ട്. 

ഇരുപത്തിയഞ്ചിലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ സ്വദേശികളെ കൂടി പരിഗണിക്കണമെന്നാണു നിയമം. വർഷംതോറും ബിരുദം നേടി പുറത്തിറങ്ങുന്ന സ്വദേശി യുവാക്കളുടെ എണ്ണത്തിലെ വർദ്ധനയും പൊതുമേഖലയിലെ അവസരങ്ങളുടെ കുറവുമാണു സ്വകാര്യ മേഖലയെക്കൂടി ലക്ഷ്യം വയ്ക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്. 

പൊതുമേഖലയിൽ മാത്രം തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് സ്വദേശികൾ. പൊതുമേഖലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളാണു കാരണം. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സർക്കാർ വലിയ സാന്പത്തിക ബാധ്യത ഏറ്റെടുക്കുന്നുമുണ്ട്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed