മസ്കറ്റ് ഫെ­സ്റ്റി­വലിന് സമാ­പനം


മസ്കറ്റ് : മസ്കറ്റ് ഫെസ്റ്റിവെലിന് സമാപനമായി. അമിറാത്തിലും നസീം ഗാർഡനിലുമായി ഫെസ്റ്റിവൽ കാഴ്ചകൾ കാണാനും വെടിക്കെട്ട് ആസ്വദിക്കാനും കഴി‍‍ഞ്ഞ ദിവസം നിരവധി പേരാണ് എത്തിയത്.  മുൻ വർഷങ്ങളേക്കാൾ നിരവധി പേരാണ് ഇക്കുറി ഫെസ്റ്റവലിന് എത്തിയത്. സ്കൂളുകളുടെയും കോളേജുകളുടെയും സർവ്വകലാശാലകളുടെയും അർദ്ധവാർഷിക അവധിക്കാലമായതിനാൽ കുടുംബങ്ങൾ കൂടുതലായി ഉത്സവ നഗരികളിൽ എത്തി. സുഖകരമായ കാലാവസ്ഥയും സന്ദർശകർക്ക് തുണയായി. അഞ്ച് ലക്ഷത്തോളം പേർ ഫെസ്റ്റിവലിന് എത്തിയതായാണ് അനൗദ്യോഗിക കണക്കുകൾ. ഒമാൻ കൺവെൻഷൻ സെന്ററിൽ നടന്ന ഒമാൻ ബ്രൈഡ് ഷോയും ഫാഷൻ ഷോയുമായിരുന്നു ഇൗ വർഷത്തെ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങൾ. 

ഒമാൻ സൊസൈറ്റി ഫോർ ഫൈൻ ആർട്സിന്റെയും ഫോട്ടോഗ്രാഫിക് സൊസൈറ്റിയുടെയും ഫിലിം സൊസൈറ്റിയുടെയുമെല്ലാം സഹകരണത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മസ്കറ്റ് ഫെസ്റ്റിവലിന്റെ ഭാഗമായി ഇനിയുള്ള ടൂർ ഒാഫ് ഒമാൻ സൈക്കിളോട്ട മത്സരം ഈ മാസം 13 മുതൽ ആറ് ദിവസത്തേക്ക് നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed