വൈദ്യുതി ബിൽ തർക്കത്തിൽ കുടിശ്ശിക ചുമത്തി കണക്ഷൻ വിച്ഛേദിക്കരുത്: നിയമഭേദഗതിയുമായി അഞ്ച് ബഹ്റൈൻ എം.പിമാർ


പ്രദീപ് പുറവങ്കര

മനാമ: ബിൽ തുകയിലുണ്ടാകുന്ന അപ്രതീക്ഷിത വർദ്ധനവിലും തർക്കങ്ങളിലും ഉപഭോക്താക്കൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് അഞ്ച് എം.പിമാർ ഒപ്പുവെച്ച ബിൽ ബഹ്‌റൈൻ പാർലമെന്റിലെത്തി. തർക്കത്തിലുള്ള ബില്ലുകളിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നത് തടയുന്നതിനുള്ള നിയമഭേദഗതിയാണ് ജനപ്രതിനിധികൾ മുന്നോട്ടുവെച്ചിരിക്കുന്നത്.

സ്ട്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് വക്താവ് ഖാലിദ് ബു ഓങ്ക് എം.പിയുടെ നേതൃത്വത്തിലാണ് 1996-ലെ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ നിയമത്തിൽ പുതിയ വകുപ്പ് കൂട്ടിച്ചേർക്കാനുള്ള നീക്കം ആരംഭിച്ചത്. ഇതുപ്രകാരം ഉപഭോക്താക്കളുടെ മാസബില്ലിൽ അസാധാരണമായ വർദ്ധനവ് കണ്ടാൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഉപഭോക്താവിനെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി മുൻകൂട്ടി അറിയിക്കണം. മീറ്റർ റീഡിംഗിലെ തെറ്റോ സാങ്കേതിക തകരാറോ മൂലമാണ് ബിൽ ഉയർന്നതെന്ന് തെളിഞ്ഞാൽ തുക പുനർനിർണ്ണയിച്ച് അധികമായി ഈടാക്കിയ തുക അടുത്ത ബില്ലിൽ കുറയ്ക്കുകയോ തിരിച്ചുകൊടുക്കുകയോ വേണം.

നിലവിലുള്ള സംവിധാനമനുസരിച്ച് ഫ്യൂസ് ഊരുന്നത് ഒഴിവാക്കാൻ ഉപഭോക്താക്കൾ പരാതി നൽകുന്നതിന് മുൻപ് തന്നെ ബിൽ തുക മുഴുവൻ അടക്കേണ്ടതുണ്ട്. എന്നാൽ, സാമ്പത്തിക ബാധ്യതയും ജീവിതാവശ്യങ്ങളും കണക്കിലെടുത്ത്, അപ്പീൽ നടപടികൾ പൂർത്തിയാകും വരെ കണക്ഷൻ വിച്ഛേദിക്കരുതെന്ന് എച്ച്.എം. അഹമ്മദ് അൽ മുസല്ലം അധ്യക്ഷനായ പാർലമെന്റ് സമിതിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. പരാതി നൽകുന്ന സമയത്ത് കഴിഞ്ഞ വർഷത്തെ ശരാശരി ഉപയോഗത്തിന് അനുസരിച്ചുള്ള തുക ഉപഭോക്താവ് അടച്ചാൽ മതിയാകും. എം.പിമാരായ അഹമ്മദ് അൽ സല്ലൂം, സൈനബ് അബ്ദുൽ അമീർ, ഹിഷാം അൽ അവാദി, മുഹമ്മദ് അൽ മറാഫി എന്നിവരാണ് ഹർജിയിൽ ഒപ്പുവെച്ച മറ്റ് അംഗങ്ങൾ.

article-image

xzxxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed